നൂറുദിവസംകൊണ്ട് 100 പഞ്ചായത്ത്/നഗരസഭാ തലങ്ങളില്‍ ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പുമന്ത്രി അനൂപ് ജേക്കബ്.സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു ലീഗല്‍ മെട്രോളജി വകുപ്പ് ഈമാസം മുതല്‍ എല്ലാ ജില്ലയിലും വെരിഫിക്കേഷന് ക്യാമ്പുകള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണു ക്യാമ്പുകള്‍ ആരംഭിക്കുന്നത്. ......
ടെഹ്റാൻ: യുഎസുമായുള്ള പുതിയ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കുമ്പോഴും, സ്വന്തം എണ്ണയും ചരക്കുകളും കയറ്റിയ കപ്പലുകളുടെ നീക്കം ഇറാൻ തുടരുന്നതായി റിപ്പോർട്ടുകൾ. സുരക്ഷാ ആശങ്കകൾ ശക്തമായ സാഹചര്യത്തിലും ഇറാൻ കപ്പലുകൾ ഹോർമുസ് വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതായി അന്താരാഷ്ട്ര ഷിപ്പിങ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
ജൂണിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക സമാധാന ധാരണ നിലവിൽ വന്നതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തിയിരുന്ന ചില ഉപരോധങ്ങൾ പിൻവലിച്ചിരുന്നു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര് അറസ്റ്റിലായി. 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ചു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ (COTPA) പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എം.ഡി.എം.എയും 0.215 കി.ഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6394 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......
പ്രവാസികളോടുള്ള സർക്കാരിൻറെ അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തർ പി സി എഫ് ജനറൽ സെക്രട്ടറി ആരിഫ് വെളിച്ചികാല ആവശ്യപ്പെട്ടു.......
ദോഹ: 2026 ഫിഫ ലോകകപ്പിൽ മികച്ച രീതിയിൽ വോളണ്ടിയർ സേവനമനുഷ്ഠിച്ച ഇമ (EMA) ഖത്തർ വൈസ് പ്രസിഡന്റ് ജസിൽ അസീമിനെ സംഘടന ആദരിച്ചു. ലോകവേദിയിൽ മികച്ച സേവനത്തിലൂടെ ശ്രദ്ധേയനായ ജസിൽ അസീമിന്, ഇമ മുൻ പ്രസിഡന്റ് ജനാബ് അക്ബർ സാഹിബ് ഉപഹാരം കൈമാറി.
ഇമ പ്രസിഡന്റ് ജനാബ് പി. ......
ദോഹ: പ്രവാസി സമൂഹമാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലെന്നും നാടിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അവരുടെ പങ്ക് അതുല്യമാണെന്നും കുറ്റ്യാടി എം.എൽ.എ. പാറക്കൽ അബ്ദുള്ള പറഞ്ഞു.
ഖത്തറിൽ സന്ദർശനത്തിനെത്തിയ എം.എൽ.എയ്ക്ക് ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ടി .ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ എക്സലന്റ് അവാർഡുകളുടെ വിതരണം നടന്നു മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ......
വലപ്പാട്- ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിലൊന്നായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന് ഒന്നര മില്യണ്‍ യുഎസ് ഡേളര്‍ സംഭാവന നല്കി മണപ്പുറം ഫിനാന്‍സ് എംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള ശക്തമായ പ്രതിബദ്ധതയാണ് നന്ദകുമാര്‍ ഈ നടപടിയിലൂടെ വീണ്ടും തെളിയിച്ചത്.
വ്യവസായ രംഗത്ത് മുന്‍ നിരയില്‍ തുടരുന്നതിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും കാത്തു സൂക്ഷിക്കുന്ന നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷനിലൂടെയും ലയണ്‍സ് പ്രസ്ഥാനത്തിലൂടെയും എണ്ണമറ്റ സേവന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും പുറത്തും നടത്തുന്നത്. ......
ബംഗളുരു: ദേശീയ നേതൃത്വത്തിന് സംഭവിച്ച ഒരു കൈയബദ്ധമാണ് 2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കർണാടക സംസ്ഥാന ഭരണം നഷ്ടപ്പെടാനിടയാക്കിയത്. പ്രത്യേക കാരണമൊന്നും ഇല്ലാതിരുന്നിട്ടും, കാലാവധി പൂർത്തിയാകും മുമ്പേ, മുതിർന്ന നേതാവായ യഡിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി പകരം ജൂണിയർ നേതാവായ ബസവരാജ് ബൊമ്മായിയെ അവരോധിച്ചതാണ് വിനയായത്. ......
കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ' ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ തലത്തില്‍ മികച്ച സിനിമാ രംഗത്തെ കലാ സംവിധാനത്തിനാണ് ഈ വര്‍ഷം അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായതാണ് 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്'. ......